Asianet News MalayalamAsianet News Malayalam

BMW Motorrad| ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാണം തുടങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇപ്പോൾ കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

BMW Motorrad starts CE 04 electric scooter production
Author
Mumbai, First Published Nov 21, 2021, 10:52 PM IST

ജര്‍മ്മന്‍ (German) ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) ഇലക്ട്രിക് സ്‍കൂട്ടർ (Electric Scooter) നിർമ്മാണം തുടങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ് അതിന്റെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ പണിപ്പുരയിലാണ്. ജർമ്മൻ പ്രീമിയം ടൂ-വീലർ മേജർ 2020 ൽ കൺസെപ്റ്റ് പ്രദർശിപ്പിച്ചതിന് ശേഷം ഈ വർഷം ജൂലൈയിൽ CE-04 ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിഎംഡബ്ല്യു സിഇ-04 ഇലക്ട്രിക് സ്‍കൂട്ടർ തികച്ചും സവിശേഷമായ രൂപകല്‍പ്പനയോടെയാണ് വരുന്നത്. സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്‍കൂട്ടർ പോലെയാണിത്. സീറോ എമിഷൻ പവർട്രെയിനിനൊപ്പം പവർ-പാക്ക്ഡ് പ്രകടനവും കണ്ണഞ്ചിപ്പിക്കുന്ന രൂപകൽപ്പനയും സ്‌കൂട്ടർ വാഗ്‍ദാനം ചെയ്യുന്നു.

സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ, BMW CE-04 ഇലക്ട്രിക് സ്കൂട്ടർ, യമഹ XMAX, BMW C400 തുടങ്ങിയ പെട്രോൾ-പവർ മാക്സി-സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഈ സ്‌കൂട്ടർ 42 എച്ച്‌പി പവർ ഔട്ട്‌പുട്ടും മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അവകാശപ്പെടുന്നു. ഈ പ്രീമിയം സ്‌കൂട്ടറിന് മൂന്ന് സെക്കൻഡിനുള്ളിൽ 0-50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‍കൂട്ടറിന് എളുപ്പത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ശിൽപരൂപം ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, കണക്റ്റിവിറ്റി ഫീച്ചറുകളുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റ് എന്നിവയുമുണ്ട്.

ബിഎംഡബ്ല്യു സിഇ-04 പ്യുവർ ഇലക്ട്രിക് സ്‍കൂട്ടർ ഒട്ടനവധി സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. ഇലക്ട്രോണിക്സ് റൈഡർ എയ്ഡുകളുടെ ഒരു ഹോസ്റ്റ് ഇതിൽ ഉൾപ്പെടുന്നു. ബി‌എം‌ഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഹൈ-എൻഡ് മോട്ടോർസൈക്കിളുകളിലേതിന് സമാനമായിരിക്കും ഇവ. സാങ്കേതികവിദ്യകളിൽ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി), എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള റിവേഴ്‍സ് ഗിയർ എന്നിവയും ഉൾപ്പെടുന്നു.

BMW CE-04 പ്രീമിയം സ്‌കൂട്ടർ 2022-ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന മോഡലിന് ഏകദേശം 11,795 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. അതേസമയം ഈ സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിക്കുമോ ഇല്ലയോ എന്ന കാര്യം ബിഎംഡബ്ല്യു മോട്ടോറാഡ് സ്ഥിരീകരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios