Asianet News MalayalamAsianet News Malayalam

നിരത്ത് കീഴടക്കാന്‍ ആക്ടിവ 6ജി; അമ്പരപ്പിക്കുന്ന സവിശേഷതകളുമായി എന്നെത്തും?

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം

honda activa 6g launch next year
Author
New Delhi, First Published Dec 18, 2019, 9:02 PM IST

ദില്ലി; ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പായ 6ജി -യെ അവതരിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2019 ഡിസംബര്‍ 21 -ന് സ്‌കൂട്ടറിനെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടിവ 6ജി -യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പുതിയ സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6ജി എത്തുന്നത്. മികച്ച ഇന്ധനക്ഷമതയും ആക്ടിവ 6ജി -യുടെ സവിശേഷതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6ജി -ക്ക് വിലയും അല്‍പ്പം മാറ്റം ഉണ്ടാകും.

എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6ജി -യുടെ പ്രത്യേകതകളാണ്. പുതിയ ഗ്രാഫിക്സും, പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ലഭിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഉള്ള വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും അറിയാം.

വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വിപണിയിലുള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബിഎസ്6 മോഡല്‍ കൂടിയാണ് ആക്ടിവ 6ജി. ആക്ടിവ 125 ബിസ് 6 പതിപ്പിനെയും, SP 125 ബിഎസ് 6 പതിപ്പിനെയും നേരത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios