ജാപ്പനീസ് ബ്രാൻഡായ കവാസാക്കി തങ്ങളുടെ പുതിയ അഡ്വഞ്ചർ ബൈക്കായ കെഎൽഇയുടെ ടീസർ പുറത്തിറക്കി. നിൻജ 500-ലെ 451 സിസി എഞ്ചിൻ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ബൈക്കിന് 21 ഇഞ്ച് ഫ്രണ്ട് വീലും കരുത്തുറ്റ ഓഫ്-റോഡ് ഡിസൈനുമാണുള്ളത്. 

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ കവാസാക്കി തങ്ങളുടെ പുതിയ അഡ്വഞ്ചർ ബൈക്കായ കെഎൽഇ (KLE) യുടെ ടീസർ വീഡിയോ പുറത്തിറക്കി. ഇഐസിഎംഎ 2024 മോട്ടോ ഷോയിൽ ആണ് കമ്പനി ആദ്യം ഇത് ടീസ് ചെയ്തത്. അവിടെ അതിന്റെ 21 ഇഞ്ച് ഫ്രണ്ട് വീലും KLE പേരും വ്യക്തമായി കാണാമായിരുന്നു. ഇപ്പോൾ, ഒരു പുതിയ ടീസർ വീഡിയോ ബൈക്കിന്റെ ലോഞ്ചിന് തൊട്ടുമുമ്പ് അതിന്‍റെ ഒരു കാഴ്ച നൽകുന്നു. കവാസാക്കി നിൻജ 500 ന് കരുത്ത് പകരുന്ന അതേ 451 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ എഞ്ചിൻ ഏകദേശം 45.4 bhp പവറും 42.6 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. രൂപകൽപ്പനയിലും ആശയത്തിലും പുതിയ കെ‌എൽ‌ഇ അതിന്റെ യഥാർത്ഥ മോഡലിന് സമാനമായിരിക്കും.

ഡിസൈൻ

21 ഇഞ്ച് വലിപ്പമുള്ള വലിയ ഫ്രണ്ട് വീൽ, യുഎസ്‍ഡി ഫോർക്കുകൾ, നിസിൻ ഫ്രണ്ട് ബ്രേക്ക് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകൾ. സ്റ്റീൽ ബോക്സ്-സെക്ഷൻ സ്വിംഗാർമും ട്യൂബ്‌ലെസ് ടയറുകളുള്ള സ്‌പോക്ക്ഡ് വീലുകളും വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നിൻജ 500-ന് സമാനമായി എക്‌സ്‌ഹോസ്റ്റ് പൈപ്പ് വലതുവശത്ത് താഴ്ന്ന നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഓഫ്-റോഡ്, അഡ്വഞ്ചർ റൈഡർമാർക്കായി പ്രത്യേകമായി കാവസാക്കി കെ‌എൽ‌ഇ രൂപകൽപ്പന ചെയ്യുന്നുണ്ടെന്ന് ഈ സവിശേഷതകൾ വ്യക്തമായി സൂചിപ്പിക്കുന്നു.

എപ്പോൾ ലോഞ്ച് ചെയ്യും?

നവംബർ ആദ്യം നടക്കുന്ന ഇഐസിഎംഎ ഷോയിൽ ഈ ബൈക്ക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ടെങ്കിലും, വിലനിർണ്ണയം സൂചിപ്പിക്കുന്നത് നിൻജ 500 നിലവിൽ ഇന്ത്യയിൽ ഒരു സികെഡി യൂണിറ്റായി ലഭ്യമാണ്, അതിന്റെ എക്സ്-ഷോറൂം വില 5.66 ലക്ഷം രൂപ ആണ്. അതിനാൽ, കെഎൽഇയുടെ വിലയും സമാനമായതോ അതിലും കൂടുതലോ ആകാം. എങ്കിലും കാവസാക്കി ഇന്ത്യ ഇത് പ്രാദേശിക ഉൽ‌പാദനത്തിലേക്ക് കൊണ്ടുവന്നാൽ, ഇന്ത്യയിലെ അഡ്വഞ്ചർ വിഭാഗത്തിൽ ഇത് വലിയൊരു വിജയമായിരിക്കും.