ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ന്യൂമെറോസ് മോട്ടോഴ്‌സ്, ഇറ്റാലിയൻ കമ്പനിയായ വീലാബുമായി സഹകരിച്ച് എൻ-ഫസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി.
ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ന്യൂമെറോസ് മോട്ടോഴ്‌സ് എൻ-ഫസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ഇറ്റാലിയൻ കമ്പനിയായ വീലാബുമായി സഹകരിച്ചാണ് ഈ ഡിസൈൻ സൃഷ്ടിച്ചത്. ആദ്യത്തെ 1,000 വാങ്ങുന്നവർക്ക് 64,999 രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഈ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡൽ ഇതിനകം തന്നെ ബുക്കിംഗിനായി ലഭ്യമാണ്.
എൻ-ഫസ്റ്റ് ഇലക്ട്രിക് സ്‍കൂട്ടറിന് ഒറ്റ ചാർജ്ജിൽ ഏകദേശം 109 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. ഈ ഇലക്ട്രിക് സ്കൂട്ടർ രണ്ട് ബാറ്ററി പായ്ക്കുകളിലും അഞ്ച് വേരിയന്റുകളിലും ലഭ്യമാണ്. ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും ക്രമീകരിക്കാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഇതിൽ ഉൾപ്പെടുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഇതിലുണ്ട്. എൻ-ഫസ്റ്റിന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുണ്ട്. അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ നൽകും.
ഈ ഇലക്ട്രിക് സ്കൂട്ടറിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുള്ള ഒരു ചെറിയ ആപ്രോൺ ഉണ്ട്. എൻ-ഫസ്റ്റിന്‍റെ മുൻവശത്ത് ഒരു സ്‌പോർട്ടി ലുക്ക് ലഭിക്കുന്നു. രണ്ട് പീസ് സീറ്റുള്ള ലളിതമായ രൂപകൽപ്പനയാണ് ഇതിന്റെ പിൻഭാഗത്തുള്ളത്. ഇതിന് 16 ഇഞ്ച് വീലുകളുണ്ട്. ഇത് പ്യുവർ വൈറ്റ്, ട്രാഫിക് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകും. എൻ-ഫസ്റ്റിന് ചെയിൻ ട്രാൻസ്‍മിഷനോടുകൂടിയ 1.8 kW മോട്ടോർ ഉണ്ട്. ഇതിന്റെ 2.5 kWh വേരിയന്റിന് 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ എടുക്കും. ഈ ഇലക്ട്രിക് സ്‍കൂട്ടറിന്റെ 3.0 kWh വേരിയന്റ് ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.
ബുക്കിംഗുകളും ലഭ്യതയും
2019 ൽ സ്ഥാപിതമായ ന്യൂമെറോസ് മോട്ടോഴ്‌സ് ബെംഗളൂരു, ചെന്നൈ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ ഡീലർ ശൃംഖല സ്ഥാപിക്കുന്നുണ്ട്. തുടർന്ന് കൂടുതൽ ദക്ഷിണേന്ത്യൻ വിപണികളിലേക്ക് കമ്പനി പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുതി ഇലക്ട്രിക് സ്‍കൂട്ടറിനുള്ള ബുക്കിംഗുകൾ തുറന്നിരിക്കുന്നു. കമ്പനി മൂന്ന് വർഷം / 30,000 കിലോമീറ്റർ വാറന്‍റി വാഗ്‍ദാനം ചെയ്യുന്നു. അഞ്ച് വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെ വിപുലീകൃത വാറന്‍റിയും ലഭ്യമാണ്.


