450 സിസി മുതൽ 750 സിസി വരെയുള്ള പുതിയ മോട്ടോർസൈക്കിളുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഹിമാലയൻ റെയ്ഡ് 450, ജിടി-ആർ 750 തുടങ്ങിയ ഓഫ്-റോഡ് മോഡലുകളും പുറത്തിറങ്ങും. ഫ്ലയിംഗ് ഫ്ലീ സബ് ബ്രാൻഡിന് കീഴിൽ മൂന്ന് ഇലക്ട്രിക് മോഡലുകളും കമ്പനി അവതരിപ്പിക്കും.
450 സിസി മുതൽ ഏറെക്കാലമായി കാത്തിരിക്കുന്ന 650 സിസി, 750 സിസി മോഡലുകൾ വരെയുള്ള വകഭേദങ്ങളിൽ റോയൽ എൻഫീൽഡ് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു . ഹിമാലയൻ റെയ്ഡ് 450, പെർഫോമൻസ് അധിഷ്ഠിത ജിടി-ആർ 750 തുടങ്ങിയവ ഉൾപ്പെടെ ഓഫ്-റോഡ് ഫോക്കസ്‍ഡ് ഓഫറുകൾക്കായി പ്രേമികൾക്ക് ആകാംക്ഷയോടെ കാത്തിരിക്കാം. കമ്പനി ഫ്ലയിംഗ് ഫ്ലീ സബ് ബ്രാൻഡിന് കീഴിൽ മൂന്ന് മോഡലുകളുമായി ഇവി സെഗ്‌മെന്റിലേക്ക് കടക്കും. നിലവിലുള്ള മോഡലുകളുടെ പതിവ് അപ്‌ഡേറ്റുകളും കമ്പനിയുടെ പണിപ്പുരയിൽ ഉണ്ടെന്നാണ് റിപ്പോട്ടുകൾ. ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഒരു ലിസ്റ്റ് ഇതാ.
വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 450 സിസി ബൈക്കുകൾ
റോയൽ എൻഫീൽഡ് ഹിമാലയൻ റെയിഡ് 450
റെട്രോ, റേസ്-പ്രചോദിത ഡിസൈൻ, വളഞ്ഞ റൈഡിംഗ് പൊസിഷൻ, താഴ്ന്ന ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നിവയുള്ള ഒരു കഫേ റേസർ ശൈലിയിലുള്ള മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് റോയൽ എൻഫീൽഡ് ഗറില്ല 450 നെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കുമെന്നും 2026 ൽ റോഡുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
'പ്രൊജക്റ്റ് കെ1എക്സ്' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ റെയ്ഡ്, ഇന്ത്യയിലും യുകെയിലും ആർഇയുടെ ഗവേഷണ വികസന സംഘം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു ഓഫ്-റോഡർ ആയിരിക്കും. മെക്കാനിക്കലായി, ഇതിൽ 452 സിസി എഞ്ചിൻ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ കൂടുതൽ പവറും ടോർക്കും നൽകുന്നതിനായി നവീകരിക്കും. പുതിയതും പൂർണ്ണമായും ക്രമീകരിക്കാവുന്നതുമായ സസ്‌പെൻഷനുമായാണ് ബൈക്ക് വരുന്നത്.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ട്വിൻ
റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 നിരവധി തവണ പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡിന്റെ പരീക്ഷിച്ചു വിജയിച്ച 648 സിസി ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. ബുള്ളറ്റ് 650 ന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും ക്ലാസിക് 650 ൽ നിന്ന് വ്യത്യസ്‍തമായിരിക്കും.
വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 750 സിസി ബൈക്കുകൾ
റോയൽ എൻഫീൽഡ് ജിടി-ആർ 750, റോയൽ എൻഫീൽഡിന്‍റെ പുതിയ 750 സിസി എഞ്ചിന്റെ അരങ്ങേറ്റം കുറിക്കും. കോണ്ടിനെന്റൽ ജിടി 650 നെ അപേക്ഷിച്ച്, ഇത് ഭാരമേറിയതും കൂടുതൽ ശക്തവും വേഗതയേറിയതുമായിരിക്കും. ഇതിൽ ഇരട്ട ഫ്രണ്ട് ബ്രേക്ക് ഡിസ്കുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്തമായ ഒരു പുതിയ ഫെയറിംഗ്, ഒരു അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, മുന്നിൽ ഇരട്ട ഡിസ്‌ക് സജ്ജീകരണം എന്നിവ ഉൾക്കൊള്ളുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 750 സിസിയും വികസന ഘട്ടത്തിലാണ്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള RE ഇന്റർസെപ്റ്റർ 750, അതിന്റെ 650cc സഹോദരനുമായി നിരവധി ഡിസൈൻ ഘടകങ്ങൾ പങ്കിടും. എന്നിരുന്നാലും, ഇതിന് പുതിയ എൽഇഡി ടെയിൽലൈറ്റ് ക്ലസ്റ്ററുകൾ, വൃത്താകൃതിയിലുള്ള എൽിഡി ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കും.
വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ
റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഓഫറായിരിക്കും . ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഈ മോഡൽ വിൽപ്പനയ്‌ക്കെത്തും. C6 ന് ശേഷം S6 (ഒരു സ്‌ക്രാംബ്ലർ) ഉം ഹിമാലയന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും.
മറ്റ് ശ്രദ്ധേയമായ മോഡലുകൾ
നിലവിലുള്ള ക്ലാസിക് 350 സിസി, ഹണ്ടർ 350 സിസി മോട്ടോർസൈക്കിളുകളും കമ്പനി അപ്‌ഡേറ്റ് ചെയ്യും. ഡിസൈൻ മാറ്റങ്ങൾ വളരെ കുറവായിരിക്കും. ബൈക്കുകളിൽ ചില ആധുനിക സവിശേഷതകൾ ഉണ്ടായിരിക്കാം, അതേസമയം എഞ്ചിൻ സജ്ജീകരണങ്ങൾ മാറ്റമില്ലാതെ തുടരും.