കുറഞ്ഞ വിലയിൽ സ്റ്റൈലിഷും കരുത്തുറ്റതുമായ ഒരു ബൈക്ക് അന്വേഷിക്കുന്നവർക്ക് ടിവിഎസ് സ്‌പോർട്ട് ES+ മികച്ച ഓപ്ഷനാണ്. മികച്ച മൈലേജും സുഖസൗകര്യങ്ങളും സ്റ്റൈലിംഗും ഈ ബൈക്കിനെ ആകർഷകമാക്കുന്നു. ദൈനംദിന യാത്രയ്ക്ക് അനുയോജ്യമായ ഈ ബൈക്ക് 60,881 രൂപയ്ക്ക് ലഭ്യമാണ്.
കുറഞ്ഞ വിലയിൽ സ്റ്റൈലിഷും ശക്തവും വിശ്വസനീയവുമായ ഒരു ബൈക്ക് തിരയുകയാണോ നിങ്ങൾ? എങ്കിൽ, ടിവിഎസ് മോട്ടോർ നിങ്ങൾക്കായി ഒരു മികച്ച ഓപ്ഷൻ അവതിരിപ്പിച്ചിരിക്കുന്നു. ടിവിഎസ് തങ്ങളുടെ ജനപ്രിയ ബജറ്റ് കമ്മ്യൂട്ടർ ബൈക്കായ ടിവിഎസ് സ്‌പോർട്ടിന്‍റെ പുതിയ വേരിയന്‍റെ ഇഎസ്+ (സെൽഫ് സ്റ്റാർട്ട് ഇഎസ്+) പുറത്തിറക്കി. ദില്ലിയിൽ ഇതിന്‍റെ എക്‌സ്‌ഷോറൂം വില 60,881 രൂപയായി നിലനിർത്തിയിട്ടുണ്ട്. ടിവിഎസിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന വിലയുള്ള മോട്ടോർസൈക്കിളാണിത്.
സ്റ്റാർ സിറ്റി+, റൈഡർ 125 എന്നിവയ്ക്ക് താഴെയാണ് ഇതിന്റെ സ്ഥാനം. സ്പ്ലെൻഡറിന്റെ ഈ എതിരാളിയായ കമ്മ്യൂട്ടർ ബൈക്ക് ഇപ്പോൾ പുതിയ ആകർഷകമായ നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ബജറ്റ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പിന്റെ സ്പ്ലെൻഡർ നിരയാണ് ആധിപത്യം സ്ഥാപിക്കുന്നത്. ഈ മോട്ടോർസൈക്കിളിനെ വെല്ലുവിളിക്കാനാണ് ടിവിഎസ് സ്പോർട്ട് കുറഞ്ഞ വിലയിൽ ഒരു വലിയ എഞ്ചിനും മികച്ച പ്രകടനവും നൽകി പുതിയ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ.
വില കണക്കിലെടുക്കുമ്പോൾ ടിവിഎസ് സ്‌പോർട് ഇഎസ്+ (TVS Sport ES+) ന്റെ പ്രകടനവും വളരെ മികച്ചതാണ്. 109.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 8.08 bhp പവറും 8.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 4 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്. ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. അതേസമയം, ഇതിന്റെ മൈലേജ് 65 കിമിക്ക് മേൽ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഭാരം 112 കിലോയാണ്. അതേസമയം, അതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലിമീറ്ററാണ്. ഇതിന് 10 ലിറ്റർ ഇന്ധന ടാങ്ക് ഉണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഉണ്ട്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകൾ സസ്‌പെൻഷനുമുണ്ട്.
ഈ ES+ വേരിയന്റിനെ ടിവിഎസ് സെൽഫ് സ്റ്റാർട്ട് അലോയ് വീലുകൾക്കും സെൽഫ് സ്റ്റാർട്ട് ഇഎൽഎസ് അലോയ് വീലുകൾക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനർത്ഥം, അൽപ്പം മികച്ച സവിശേഷതകൾ ആഗ്രഹിക്കുന്നതും എന്നാൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കാത്തതുമായ ഉപഭോക്താക്കൾക്ക്, ഇത് ഒരു മികച്ച മിഡ്-വേ ഓപ്ഷനാണ് എന്നാണ്. ദൈനംദിന യാത്രയ്ക്ക് താങ്ങാവുന്ന വിലയിൽ മൈലേജ്, സുഖസൗകര്യങ്ങൾ, സ്റ്റൈലിംഗ് എന്നിവ ആഗ്രഹിക്കുന്നവർക്ക് 2025 ടിവിഎസ് സ്‌പോർട് ES+ ഒരു മികച്ച ഓപ്ഷനായിരിക്കും.



