2025 ലെ ഉത്സവ സീസണിൽ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് പുതിയ 125 സിസി മോട്ടോർസൈക്കിളുകൾ ഹീറോ മോട്ടോകോർപ്പ് സ്ഥിരീകരിച്ചു.
2025 ലെ ഉത്സവ സീസണിൽ ഇന്ത്യയിൽ രണ്ട് പുതിയ 125 സിസി മോട്ടോർസൈക്കിളുകൾ ഹീറോ മോട്ടോകോർപ്പ് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. 111 സിസി-125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ നിലവിൽ 12.8 ശതമാനം വിപണി വിഹിതം ഹീറോ മോട്ടോകോർപ്പിനുണ്ട്. അതേസമയം വിൽപ്പന ചാർട്ടുകളിൽ ഹോണ്ടയും ബജാജ് ഓട്ടോയും മുന്നിലാണ്. വരാനിരിക്കുന്ന പുതിയ 125 സിസി ബൈക്കുകളിലൂടെ, 125 സിസി വിഭാഗത്തിലെ ഹോണ്ടയുടെ ആധിപത്യത്തെ വെല്ലുവിളിക്കുക എന്നതാണ് ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നത്. മോഡലുകളുടെ ഔദ്യോഗിക പേരും വിശദാംശങ്ങളും ഇപ്പോഴും വ്യക്തമല്ല. എങ്കിലും അവ ഹീറോ ഗ്ലാമർ എക്സ്ടെക് 2.0 ഉം ഹീറോ എക്സ്ട്രീം 125R ഉം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഹീറോ 125 സിസി ബൈക്കുകളിൽ നിന്ന് നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം.
ഹീറോ എക്സ്ട്രീം 125R
വരാനിരിക്കുന്ന രണ്ടാമത്തെ മോഡൽ അപ്‌ഡേറ്റ് ചെയ്ത ഹീറോ എക്‌സ്ട്രീം 125R ആയിരിക്കാം. ടിഎഫ്‍ടി സ്‌ക്രീൻ ഉൾപ്പെടെ ചില ഡിസൈൻ, ഫീച്ചർ അപ്‌ഗ്രേഡുകൾ ബൈക്കിന് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ എക്‌സ്ട്രീം 125R-ൽ ഇൻവേർട്ടഡ് ഫോർക്ക്, ഡ്യുവൽ-ചാനൽ എബിഎസ് (ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിവയും ബൈക്ക് നിർമ്മാതാവ് സജ്ജീകരിക്കാൻ സാധ്യതയുണ്ട്. എഞ്ചിൻ നിലവിലേതുതന്നെ തുടരാം. അതായത് 124.7 സിസി, സിംഗിൾ-സിലിണ്ടർ, 2V, എയർ-കൂൾഡ് എഞ്ചിൻ ആണിത്. ഈ എഞ്ചിൻ പരമാവധി 11.4 ബിഎച്ച്‍പി കരുത്തും 10.5 Nm ടോർക്കും പുറപ്പെടുവിക്കുന്നു.
ഹീറോ ഗ്ലാമർ എക്സ്ടെക് 2.0
പുതിയ ഹീറോ ഗ്ലാമർ എക്സ്ടെക് 2.0 ബൈക്കിന്റെ സ്പൈ ഇമേജുകൾ നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഗ്ലാമർ 125 ന്റെ കൂടുതൽ പ്രീമിയം വേരിയന്റായിരിക്കും ഇത്, ടിഎഫ്‍ടി കൺസോൾ, ക്രൂയിസ് കൺട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ രൂപകൽപ്പനയും സ്റ്റൈലിംഗും നിലനിർത്തിക്കൊണ്ട് ബൈക്കിന് പുതിയ ബോഡി-ഗ്രാഫിക്സ് ലഭിച്ചേക്കാം.
ഈ ബൈക്കിന്‍റെ എഞ്ചിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ഹീറോ ഗ്ലാമർ എക്സ്‌ടെക്കിൽ 124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് പരമാവധി 10.7 ബിഎച്ച്പി പവറും 10.6 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. സ്ഥിരമായ മെഷുള്ള 5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഇതിലുള്ളത്. വിലയുടെ കാര്യത്തിൽ, പുതിയ ഹീറോ ഗ്ലാമർ എക്സ്‌ടെക് 2.0 യുടെ വില ഗ്ലാമർ എക്സ്‌ടെക്കിനേക്കാൾ ഏകദേശം 8,000 രൂപ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിൽ 95,098 രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.
