യമഹയുടെ R3, MT-03 ബൈക്കുകളുടെ വിൽപ്പന ജൂലൈയിൽ എട്ട് യൂണിറ്റുകളായി. ഉയർന്ന വില, പരിമിതമായ ഡീലർഷിപ്പ് നെറ്റ്‌വർക്ക്, മത്സരം എന്നിവയാണ് ഇടിവിന് കാരണം. ഉത്സവകാലത്ത് ആവശ്യകത വർദ്ധിക്കുമെന്ന് യമഹ പ്രതീക്ഷിക്കുന്നു.

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ യമഹ ഇന്ത്യയുടെ എൻട്രി ലെവൽ പ്രീമിയം ബൈക്കുകളായ R3, MT-03 എന്നിവയുടെ വിൽപ്പന തുടർച്ചയായി കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട്. കമ്പനിയുടെ വിൽപ്പന ചാർട്ടിൽ ഏറ്റവും കുറഞ്ഞ വിൽപ്പന ഈ രണ്ട് മോഡലുകൾക്കമാണ്. 2025 ജൂലൈയിൽ ഈ രണ്ട് ബൈക്കുകളുടെയും ആകെ എട്ട് യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ സാധിച്ചത്. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ സ്‌പോർട്‌സ് ബൈക്ക് വിഭാഗം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, പ്രീമിയം ബൈക്ക് ബ്രാൻഡുകൾക്കുള്ള വെല്ലുവിളി കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയാണ്. യമഹയുടെ ജനപ്രിയ സ്‌പോർട്‌സ് ബൈക്കായ R3, സ്ട്രീറ്റ്‌ഫൈറ്റർ MT-03 എന്നിവയുടെ 2025 ജൂലൈയിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഈ രണ്ടിൽ എട്ട് യൂണിറ്റുകൾ മാത്രമേ 2025 ജൂലൈയിൽ വിറ്റഴിക്കപ്പെട്ടുള്ളൂ. കഴിഞ്ഞ വർഷം ഇതേ മാസം ആറ് യൂണിറ്റുകൾ വിറ്റു. അതായത് 33.33 ശതമാനം വാർഷിക വളർച്ച നേടി. കഴിഞ്ഞ മാസം, അതായത് 2025 ജൂണിൽ അഞ്ച് യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. ജൂലൈയിൽ, ഈ സംഖ്യ എട്ട് യൂണിറ്റുകളായി വർദ്ധിച്ചു. അതായത് 60 ശതമാനം പ്രതിമാസ വളർച്ച.

ഈ വിൽപ്പന ഇടിവിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്. ഉയർന്ന വില അതിൽ പ്രധാനമാണ്. യമഹ R3 ഉം MT-03 ഉം പ്രീമിയം സെഗ്‌മെന്‍റിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ എണ്ണം കുറവാണ്. പരിമിതമായ ഡീലർഷിപ്പ് നെറ്റ്‌വർക്കും ഈ ബൈക്കുകളുടെ വിൽപ്പനയെ ബാധിക്കുന്നു. ഈ ബൈക്കുകളുടെ ലഭ്യത രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലും ഡീലർഷിപ്പുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കെടിഎം ആർ‌സി 390, ഡ്യൂക്ക് 390, കാവസാക്കി നിൻജ 400 തുടങ്ങിയ ബൈക്കുകൾക്ക് ഈ വിഭാഗത്തിൽ ഇതിനകം തന്നെ ശക്തമായ മത്സരം നടത്തുന്നതും ഈ യമഹ ബൈക്കുകളെ ബാധിക്കുന്നു.

അതേസമയം ഇന്ത്യയിൽ പ്രീമിയം ബൈക്കിംഗ് വിഭാഗം സാവധാനത്തിൽ വളരുകയാണ്. വരും മാസങ്ങളിൽ ഉത്സവകാലത്ത് ആവശ്യകത വർദ്ധിക്കുമെന്ന് യമഹ പ്രതീക്ഷിക്കുന്നു . കൂടാതെ, വിലനിർണ്ണയവും വിൽപ്പനാനന്തര സേവന ശൃംഖലയും കമ്പനി കൂടുതൽ ശക്തിപ്പെടുത്തിയാൽ R3, MT-03 എന്നിവയുടെ വിൽപ്പന മെച്ചപ്പെടുത്താൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ..