Asianet News MalayalamAsianet News Malayalam

കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഓഫറുമായി യമഹ

കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ.

Yamaha with offer forCovid front fighters
Author
India, First Published Jul 6, 2021, 3:51 PM IST

കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ.

യമഹ ഫാസിനോ 125 അല്ലെങ്കില്‍ റേ ZR 125 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  ‘ഗ്രാറ്റിറ്റിയൂഡ് ബോണസ്’ എന്ന് വിളിക്കുന്ന ഈ പദ്ധതി പ്രകാരം, ശുചിത്വ തൊഴിലാളികള്‍, മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, സായുധ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ എല്ലാ മുന്‍നിര പോരാളികള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കും.

ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുനെ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ 'ഗ്രാറ്റിറ്റിയൂഡ് ബോണസ്' പദ്ധതി ലഭ്യമാകൂ എന്നും ഈ ഓഫറിന്‍റെ കാലാവധി 2021 ജൂലൈ ഒന്ന് മുതല്‍ ജൂലൈ ഏഴ് വരെയാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

125 സിസി, എയർ-കൂൾഡ്, ഫ്യുവല്‍ ഇന്‍ജെക്ടഡ് എഞ്ചിനാണ് ഫാസിനോ 125 ഫൈ, റേസെഡ് 125 ഫൈ സ്കൂട്ടറുകളുടെ ഹൃദയങ്ങല്‍. ഈ എഞ്ചിന്‍  8.2 പിഎസ് പരമാവധി ശക്തിയും 9.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.

യമഹ റേ ZR 125, ഫാസിനോ 125 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ക്കും ഒരേ 125 സിസി എഞ്ചിനൊപ്പം പുതിയ ഹൈബ്രിഡ് പവര്‍ അസിസ്റ്റും അടുത്തിടെ ലഭ്യമാക്കിയിരുന്നു. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ (SMG) സവിശേഷതയും വാഹനത്തിന്‍റെ പ്രത്യേകതയാണ്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അപ്ഡേറ്റുചെയ്‍ത ഗ്രാഫിക്‌സ് എന്നിവയും യമഹ ഇരുമോഡലുകള്‍ക്കും നല്‍കിയിരുന്നു.

72,030 മുതൽ 75,530 രൂപ വരെയാണ്  യമഹ ഫാസിനോ 125 ദില്ലി എക്‌സ്‌ഷോറൂം വില . യമഹ  റേ ZR 125ന്  73,330 മുതൽ 76,330 രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

Follow Us:
Download App:
  • android
  • ios