Asianet News MalayalamAsianet News Malayalam

PM Modi @ 20 : മോദിയുടെ രണ്ട് പതിറ്റാണ്ടുകള്‍, പുതിയ പുസ്തകം വരുന്നു


മോദി@ 20 : ഡ്രീംസ് മെറ്റ് ഡെലിവറി എന്നാണ് പുസ്തകത്തിന്റെ പേര്. ഭരണകര്‍ത്താവ്, രാഷ്ട്രീയനേതാവ് എന്നീ രണ്ട് നിലകളിലുമുള്ള മോദിയുടെ സംഭാവനകള്‍ ആഴത്തില്‍ പകര്‍ത്തുന്നതാവും പുസ്തകം.  ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത്. 

20 years of PM Modi A new book by Rupa
Author
Thiruvananthapuram, First Published Mar 15, 2022, 2:47 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് പതിറ്റാണ്ടുകളിലെ ജീവിതവഴികള്‍ പകര്‍ത്തി പുതിയ ജീവചരിത്രം വരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏപ്രില്‍ പകുതിയോടെ പുസതകം വിപണിയിലെത്തുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. 

 

മോദി@ 20 : ഡ്രീംസ് മെറ്റ് ഡെലിവറി എന്നാണ് പുസ്തകത്തിന്റെ പേര്. ഭരണകര്‍ത്താവ്, രാഷ്ട്രീയനേതാവ് എന്നീ രണ്ട് നിലകളിലുമുള്ള മോദിയുടെ സംഭാവനകള്‍ ആഴത്തില്‍ പകര്‍ത്തുന്നതാവും പുസ്തകം.  ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത്. 

മോദിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു ഇക്കഴിഞ്ഞ 20 വര്‍ഷങ്ങള്‍. 2002-ലാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനുശേഷമാണ്, വികസന നായക പരിവേഷവുമായി അദ്ദ്വേം ദേശീയ തലത്തിലേക്ക് വളരുന്നത്. 2014-ലാണ് പ്രധാനമന്ത്രി കസേരയിലേക്ക് അദ്ദേഹം എത്തുന്നത്. അതിനുശേഷം എട്ട് സംഭവബഹുലമായ വര്‍ഷങ്ങള്‍. 

 

 

പ്രധാനമന്ത്രി എന്ന നിലയില്‍, മോദി വിഭാവനം ചെയ്ത ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അവയുടെ നടപ്പാക്കലിനെക്കുറിച്ചുള്ള പദ്ധതികളുമാണ് പുസ്തകം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അതോടൊപ്പം, ഗുജറാത്തിന്റെ വികസനരംഗത്ത് നടത്തിയ വലിയ പരിഷ്‌കരണങ്ങളും പുസ്തകത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. 

വിവിധ രംഗങ്ങളിലുള്ള പ്രമുഖരും വിദഗ്ധരും ബുദ്ധിജീവികളും മോദിയുടെ ഭരണപരമായ നേട്ടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് നടത്തുന്ന ആഴത്തിലുള്ള വിശകലനങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയെന്നും രൂപ പബ്ലിക്കേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഗുജറാത്ത് സംസ്ഥാനവും ഇന്ത്യാ രാജ്യവും കടന്നുപോയ രണ്ട് പതിറ്റാണ്ടുകളുടെ ഡോക്യുമെന്റഷേന്‍ ആയിരിക്കും ഈ പുസ്തകം. 
 

Follow Us:
Download App:
  • android
  • ios