Asianet News MalayalamAsianet News Malayalam

വിനോദസഞ്ചാര മേഖലക്ക് 362.15 കോടി, കാപ്പാട് ചരിത്ര മ്യൂസിയം; തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്ക് 8 കോടി 

2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി.  അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. 

362.15 crore allocated for tourism sector in kerala budget 2023  APN
Author
First Published Feb 3, 2023, 10:33 AM IST

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി വകയിരുത്തിയത്. 2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലേക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു.  കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരവൻ ടൂറിസം 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി. 

read more ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി, ലൈഫ് മിഷൻ 1436.26 കോടി, ബജറ്റ് പ്രഖ്യാപനം

 


ജനങ്ങളുടെ നടുവൊടിക്കുന്നതാണ് സംസ്ഥാന ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വില കൂടും. മദ്യത്തിന്റ വില കൂട്ടി. ഭൂമിയുടെ ന്യായ വിലയും കെട്ടിട നികുതിയും സർക്കാർ സേവനങ്ങളുടെ നിരക്കും കൂടുന്നത്തോടെ ജീവിതചെലവ് കുതിച്ചുയരും. 

പുതുതായി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും കനത്ത തിരിച്ചടിയാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. പുതുതായി വാങ്ങുന്ന രണ്ടു ലക്ഷം വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറുകളുടെയും മറ്റു സ്വകാര്യ വാഹനങ്ങളുടെയും ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. അഞ്ചു ലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ളവയുടെ  ഒറ്റത്തവണ നികുതി രണ്ടു ശതമാനം കൂട്ടി. പുതുതായി രെജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും ഒറ്റത്തവണ സെസ് ഇരട്ടിയാക്കി ഉയർത്തി. ഫാൻസി നമ്പർ ഫീസും പെർമിറ്റ് ഫീസും കൂട്ടി.  എല്ലാ ഇലക്ട്രിക്  വാഹനങ്ങളുടെയും  ഒറ്റത്തവണ നികുതി അഞ്ചു ശതമാനം ആയി നിജപ്പെടുത്തി. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ചു വർഷം നൽകിയിരുന്ന അമ്പതു ശതമാനം നികുതിയിളവ് ഒഴിവാക്കി. 

READ MORE 'ഒറ്റ പ്രഖ്യാപനം ഒട്ടനവധി പ്രത്യാഘാതം'; സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ബജറ്റെന്ന് വിമർശനം

 

Follow Us:
Download App:
  • android
  • ios