റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം

തിരുവനന്തപുരം : സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തിൽ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം

ഒറ്റ പ്രഖ്യാപനം ഒട്ടനവധി പ്രത്യാഘാതം. ഇതിനോടകം തന്നെ വിവാദമാണ് സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോൾ സാധാരണക്കാർക്കാണ് പൊള്ളുന്നത്. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്നത് 19 രൂപ എന്നാൽ സംസ്ഥാനം ഈടാക്കുന്നത് 30 ശതമാനം ഏകദേശം 25 രൂപ.ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ അഡീഷണൽ ടാക്സും റോഡ് സെസ് എന്ന പേരിൽ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു. ഇതിനൊപ്പമാണ് ഇനി മുതൽ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിൽ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാനത്തിന്‍റെ സെസ് മാത്രം മൂന്നര രൂപയോളമാകും.ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത് ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസ്സും പിരിക്കുന്നത്. 

ഡീസലിന് രണ്ട് രൂപ അധിക സെസ് കൂടി ഈടാക്കുമ്പോൾ ചരക്ക് ഗതാഗതത്തിൽ ഉയരുന്ന ചെലവ് ഉപ്പുതൊട്ട് കർപ്പൂരം വരയും ബാധിക്കും. ഓട്ടോ റിക്ഷാ, ബസ്, ടാക്സി മേഖലക്കും പുതിയ സെസ് തിരിച്ചടിയാണ്. എണ്ണകമ്പനികൾ നിരക്ക് ഉയർത്തുമ്പോൾ കഴിഞ്ഞ വർഷം കേന്ദ്രം നികുതി കുറച്ചിരുന്നു.ഇതിന് ആനുപാതികമായി കുറവ് സംസ്ഥാന നേരിട്ടെങ്കിലും സ്വന്തം നിലയിൽ നികുതി കുറക്കാൻ സംസ്ഥാനം തയ്യാറിയിരുന്നില്ല.രണ്ടറ്റം കൂട്ടിമുട്ടക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരന്‍റെ തീരാത്ത പ്രതിസന്ധികൾക്കൊപ്പം ഒരു തീരുവ കൂടി സമ്മാനിച്ച് സർക്കാരും.

ദേ പിന്നേം കൂടി! ജവാന് കൂടിയത് 20, ഇനി 630 കൊടുക്കണം, ഓൾഡ് മങ്കടക്കം പ്രീമിയത്തിന് പിന്നേം കൂടും

YouTube video player

YouTube video player