Asianet News MalayalamAsianet News Malayalam

Kerala Budget 2023: ബജറ്റിൽ കെഎസ്ആർടിസിക്ക് ജീവശ്വാസം ലഭിക്കുമോ?

 ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ

ksrtc need a special package for revival
Author
First Published Feb 3, 2023, 12:30 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വർഷമാണ് കഴിഞ്ഞു പോകുന്നത്. ഈ ബജറ്റുകൊണ്ട് മാത്രം കെഎസ്ആർടിസിയെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും മാന്യമായ ഒരു പാക്കേജ് നൽകിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ അവസ്ഥ കൂടുതൽ ദുരിതമാകും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വിശദമായ പഠനങ്ങളില്ലാതെ നടത്തിയ പരിഷ്‌കരണങ്ങളാണ് കെഎസ്ആർടിസിക്കു പലപ്പോഴും തിരിച്ചടിയായിട്ടുള്ളത്. ഇലക്ട്രിക്, ലോ ഫ്‌ലോർ ബസുകൾ കേരളത്തിന്റെ ഗ്രാമീണ റോഡുകളിൽ എത്രമാത്രം ഫലപ്രദമാകുമെന്ന ആശയം പോലുമില്ലാതെ അവതരിപ്പിച്ചത് വെല്ലുവിളിയായിരുന്നു. ഈ ബസുകൾ അധികവും ഇപ്പോൾ തകരാറിലാണ്. 

അതേസമയം അടുത്തിടെ നടപ്പാക്കിയ ടൂർ പാക്കേജുകൾ കെഎസ്ആർടിസിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമായിരുന്നു. ഇത് വരും വർഷങ്ങളിൽ കൂടുതൽ വളർച്ച നൽകിയേക്കും.

Follow Us:
Download App:
  • android
  • ios