തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ലോക്കല്‍ ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്‌പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ്. ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം. 8-3 പ്രായം. 02.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിദ്യാഭ്യാസം, പ്ലംബര്‍ കം ഓപ്പറേറ്റര്‍ആരോഗ്യം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II പഞ്ചായത്ത്.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

ഓഫീസ് അറ്റന്‍ഡന്റ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ,ക്ലാര്‍ക്ക്, ആയ.

എന്‍.സി.എ.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് , അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി, അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, വെറ്ററിനറി സര്‍ജന്‍, ലക്ചറര്‍ (സിവില്‍ എന്‍ജിനിയറിങ്), ഗോഡൗണ്‍ മാനേജര്‍ , അസിസ്റ്റന്റ് കമ്പയിലര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്,  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്.