കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 31ന് ജോബ് ഡ്രൈവ്. 

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 31ന് രാവിലെ 10.30-ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ടെലി സെയില്‍സ്, ബില്ലിംഗ് ആന്റ് ക്യാഷ്, സ്റ്റോര്‍ കീപ്പര്‍, വെയര്‍ ഹൗസ് ഹെല്‍പ്പര്‍, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സല്‍ട്ടന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

യോഗ്യത: പ്ലസ് ടു / ഡിഗ്രി. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 -2370176.