Asianet News MalayalamAsianet News Malayalam

സിവില്‍ സര്‍വീസസ് 2020 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക് web-upsc@nic.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. 

admission card for civil service released
Author
Delhi, First Published Sep 2, 2020, 8:59 AM IST

ദില്ലി: 2020-ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). https://www.upsc.gov.in/ എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഒക്ടോബർ നാലിനാണ് പരീക്ഷ.

പ്രിലിമിനറി പരീക്ഷ പാസാകുന്നവർക്ക് 2021 ജനുവരി 8-നാകും മെയിൻ പരീക്ഷ. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക് web-upsc@nic.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. 

പരീക്ഷാഹാളില്‍ സാമൂഹികാകലവും വ്യക്തിശുചിത്വവും പാലിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയില്ലാത്തവരെ പരീക്ഷാ ഹാളില്‍ കയറാന്‍ അനുവദിക്കുകയില്ലെന്നും യു.പി.എസ്.സി അറിയിച്ചു.

2021-ലെ സിവിൽ സർവീസസ് പരീക്ഷാ തീയതിയും യു.പി.എസ്.സി പ്രഖ്യാപിച്ചു. ജൂൺ 27-നാകും പ്രിലിമിനറി പരീക്ഷ. മെയിൻ സെപ്റ്റംബർ മാസത്തിലാകും. ഇതു സംബന്ധിച്ച പരീക്ഷാ വിജ്ഞാപനം 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.

Follow Us:
Download App:
  • android
  • ios