Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാബ് അവതരിപ്പിച്ച് ചെന്നൈയിലെ AI School of India

AI School of India ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാബ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു

ai school of India artificial intelligence lab
Author
Kochi, First Published Nov 2, 2021, 12:42 PM IST

സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനിയായ  AI School of India ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാബ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും കോഡിംഗ് പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതിയാണ്  AI School of India ഒരുക്കിയിരിക്കുന്നത്.  AI Schoolന് വേണ്ടി AI labന്റെ ടെക്നോളജി പ്രൊവൈഡർ AI വേൾഡ് സ്കൂളാണ്. AI School of Indiaയിലെ എഞ്ചിനീയർമാരും അധ്യാപകരുമാണ്  AI പാഠ്യപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. iste, usa, intel, ibm എന്നിവയുടെയും മറ്റു സ്ഥാപനങ്ങളുടെയും പരിശീലനവും സർട്ടിഫിക്കേഷനും നേടിയവരാണ് ഇവർ. AI School of India സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകൾക്ക് ക്ലൗഡ് പ്രവേശനത്തിനും AI പരിശീലനത്തിനുമായി അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് കരിക്കുലവും നൽകും. ഏഴ് മുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ് AI  കോഴ്സുകൾ. ഡോ ഡേവിഡ് ടൂറെറ്റ്‌സ്‌കി കാർനെഗീ മെലോൺ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള യു.എസ്.എ ആസ്ഥാനമായുള്ള AI4K12 ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ച പ്രകാരം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് കോഴ്സുകൾ. വിദ്യാർത്ഥികൾക്ക് human al interaction, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ് വർക്കിംഗ്,തുടങ്ങിയവ പഠിക്കാൻ  AI ലാബ് ഉപയോഗിക്കാം. ദേശിയ വിദ്യാഭ്യാസ നയം 2020 AI യുടെ പ്രാധാന്യം എടുത്തുകാട്ടിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios