Asianet News MalayalamAsianet News Malayalam

ന്യൂസിലാൻഡിലെ ആദ്യ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥ; അഭിമാന നേട്ടത്തിനുടമയായി പാലാ സ്വദേശി അലീന അഭിലാഷ്

ഒട്ടാ​ഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂർത്തിയാക്കിയത് ശേഷമാണ് അലീന പൊലീസിൽ ജോലി നേടിയിരിക്കുന്നത്. 

aleena abhilash the first Malayali police officer in New Zealand
Author
Trivandrum, First Published Jul 1, 2022, 3:24 PM IST

കോട്ടയം: ന്യൂസിലാൻഡിലെ (New Zealand) ആദ്യ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥ (malayali police officer) എന്ന നേട്ടത്തിനുടമയായിരിക്കുകയാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ (aleena abhilash) അലീന അഭിലാഷ്. റോയൽ ന്യൂസിലൻഡ് പൊലീസ് കോളേജിൽ പരിശീലനം പൂർത്തിയാക്കിയ അലീന കോൺസ്റ്റബിൾ റാങ്കിലാണ് നിയമിതയായിരിക്കുന്നത്. ഓക്ലാൻഡിലാണ് ആദ്യ നിയമനം. ഒട്ടാ​ഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂർത്തിയാക്കിയത് ശേഷമാണ് അലീന പൊലീസിൽ ജോലി നേടിയിരിക്കുന്നത്. 

കോട്ടയം ജില്ലയിലെ പാലാ ചവറ പബ്ലിക് സ്കൂളിലാണ് അലീന ആറാം ക്ലാസ് വരെ പഠിച്ചത്. പിന്നീടാണ് അലീന കുടുംബത്തിനൊപ്പം ന്യൂസിലാൻഡിലെത്തുന്നത്. പാമർസ്റ്റൺ നോർത്തിലാണ് ഈ കുടുംബം സ്ഥിരതാമസം. ഉളളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന. ഒരു സഹോദരൻ നിയമവിദ്യാർത്ഥിയായ ആൽബി അഭിലാഷ്. 2011 ലാണ് അലീന ന്യൂസിലാന്റിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios