Asianet News MalayalamAsianet News Malayalam

ഇ​ഗ്നോയിലെ കോഴ്സുകളുടെ അപേക്ഷാ തീയതി നീട്ടി; ഒക്ടോബർ 25 വരെ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്. 

application date extended ignou
Author
Delhi, First Published Oct 19, 2020, 10:18 AM IST


ദില്ലി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ (ഇഗ്നോ) ജൂലൈ 2020 സെഷനിലേക്കുള്ള വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം വീണ്ടും നീട്ടി. പ്രവേശത്തിനും റീ-രജിസ്‌ട്രേഷനുമായി ഒക്ടോബര്‍ 25 വരെ സമയം നീട്ടിയിട്ടുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ignou.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.

ഇതിന് മുമ്പ് സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്, സെമസ്റ്റര്‍ കോഴ്‌സുകള്‍ക്ക് ഇത് ബാധകമല്ല. എം.പി, എം.പി.ബി, പി.ജി.ഡി.എം.എം, പി.ജി.ഡി.എഫ്.എം, പി.ജി.ഡി.എച്ച്.ആര്‍.എം, പി.ജി.ഡി.ഒ.എം, പി.ജി.ഡി.എഫ്.എം.പി, ഡി.ബി.പി.ഒ.എഫ്.എ, പി.ജി.ഡി.ഐ.എസ്, എം.സി.എ, ബി.സി.എ തുടങ്ങിയ കോഴ്‌സുകളിലേക്കും ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്, അവെയര്‍നെസ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാനുള്ള സമയം നീട്ടിയിട്ടില്ല.
 

Follow Us:
Download App:
  • android
  • ios