Asianet News MalayalamAsianet News Malayalam

എറണാകുളം പി.ആര്‍‍.ഡിയിൽ പെയ്‍‍ഡ് അപ്രന്‍റീസ്ഷിപ്പ്; ജൂലൈ 10 അവസാന തീയതി

യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

application invited for apprenticeship prd
Author
Kochi, First Published Jul 1, 2022, 4:11 PM IST

കൊച്ചി: ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ (Iand PRD) എറണാകുളം ജില്ലാ ഓഫീസിന് കീഴിൽ ആറു മാസത്തെ പെയ്ഡ് അപ്രന്‍റീസ്ഷിപ്പിന് ( apprenticeship) ജേണലിസം (journalism) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പി .ജി ഡിപ്ലോമയോ നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്.  അപേക്ഷകർ 2020-21, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്സ് പാസായവർ ആയിരിക്കണം. 

യോഗ്യത സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഓൾഡ് കളക്ടറേറ്റ്, പാർക്ക് അവന്യൂ, എറണാകുളം 68 2011 എന്ന വിലാസത്തിലോ dio.ekm1@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 10ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ അയക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രൻ്റീസ്ഷിപ്പ് - 2022 എന്ന് കാണിച്ചിരിക്കണം. 

യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തീയതിയിലും സമയത്തും അപ്പ്രൻ്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രൻ്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച്  മതിയാക്കുന്നവർ 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രൻ്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താൽ  മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2354208, 2954208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios