Asianet News MalayalamAsianet News Malayalam

സി-ഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.

application invited for journalism courses
Author
First Published Sep 17, 2022, 2:07 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ആറുമാസമാണ് കാലാവധി. പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് അഞ്ചു ആഴ്ചയാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20ന് മുമ്പായി അപേക്ഷിക്കണമെന്ന് കോഴ്‌സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  8547720167/ 6238941788, വെബ്‌സൈറ്റ് : https://mediastudies.cdit.org/

യു.ഐ.എമ്മില്‍ എം.ബി.എ മൂന്നാംഘട്ട അഡ്മിഷന്‍
കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (യുഐഎം) അടൂര്‍ സെന്ററില്‍ ഈ അധ്യയന വര്‍ഷത്തെ എംബിഎ മൂന്നാംഘട്ട പ്രവേശനം ആരംഭിച്ചു. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നിവയില്‍ ഏതെങ്കിലും യോഗത്യതയുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. വിലാസം:https://admissions.keralauniversity.ac.in.  ഫോണ്‍: 9746998700

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) 2021 കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കോഴ്‌സ്, കോളേജ് ഓപ്ഷനുകള്‍ 2022 സെപ്റ്റംബര്‍ 20 നകം സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.


 

Follow Us:
Download App:
  • android
  • ios