Asianet News MalayalamAsianet News Malayalam

പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതെങ്ങനെ?

പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

application invited for meritorious scholarship
Author
First Published Sep 21, 2022, 4:01 PM IST

തിരുവനന്തപുരം:  പട്ടിക വര്‍ഗക്കാരായ മെറിറ്റോറിയസ് വിദ്യാര്‍ഥികളില്‍ കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് ദേശീയ അന്തര്‍ദ്ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളില്‍ പ്രവേശനം ലഭിച്ചിട്ടുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍/ബിരുദം/ബിരുദാനന്തര കോഴ്സുകള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര യൂണിവേഴ്സിറ്റികള്‍/ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി പ്രവേശനം/അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കായി ജില്ലാ പഞ്ചായത്ത് പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

കോഴ്സിന് പോകുന്ന സ്ഥലം/ കോഴ്സിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലും പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നുളള മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി ഒ, റാന്നി- 689 672 എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ നേരിട്ട് ഓഫീസില്‍ എത്തിക്കുകയോ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയോ മറ്റ് വകുപ്പുകള്‍ മുഖേനയോ ഇതേ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ദേ, ദിതാണ്, സിംപിൾ ഉത്തരം! നാലാം ക്ലാസുകാരന്റെ 'കവിതാസ്വാദനം'; വൈറൽ

വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു  
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

 അഭിമുഖം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 27ന് രാവിലെ 11ന് നടക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം.താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍. 0468 2 322 762.
 

Follow Us:
Download App:
  • android
  • ios