പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീജ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. 

തിരുവനന്തപുരം: പൊതുജനസേവനരംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ അവാർഡിന് വിവിധ വകുപ്പുകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു. പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീജ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപേക്ഷകൾ ദ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി), വികാസ് ഭവൻ(പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. നാമനിർദ്ദേശത്തിനുള്ള അപേക്ഷാഫോമും അവാർഡ് സംബന്ധിച്ച വിശദവിവരങ്ങളും www.img.kerala.gov.in ൽ ലഭിക്കും. നോഡൽ ഓഫീസർ: കെ.കെ.രാജഗോപാലൻനായർ, ഐ.എം.ജി, ഫോൺ:9074825944.