Asianet News MalayalamAsianet News Malayalam

പിആർഡി വീഡിയോ സ്ട്രിം​ഗർ പാനൽ; ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഡിസംബർ 1 ന് മുമ്പ് അപേക്ഷിക്കണം

ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

application invited for video stringer
Author
First Published Nov 22, 2022, 3:19 PM IST

ആലപ്പുഴ: ഇർഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു വേണ്ടി ജില്ലകളില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. യോഗ്യത പ്രീഡിഗ്രി-പ്ലസ് ടു  അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

അഭികാമ്യം
ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. പി.ആര്‍.ഡി.യില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

മറ്റ് നിബന്ധനകള്‍
അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫണൽ ക്യാമറയും നൂതന  അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ്, ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കണം. ലാപ്ടോപിൽ സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയാണ്.

ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്‌സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം. സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.

അപേക്ഷിക്കേണ്ട രീതി
അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഡിസംബർ ഒന്നിന് മുമ്പ് അതാത് ജില്ല ഇൻഫർമേഷൻ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിലും, ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലും ജില്ല ഇൻഫർമേഷൻ ഓഫീസിലും ലഭിക്കും. ഫോൺ: 0477 2251349

Follow Us:
Download App:
  • android
  • ios