Asianet News MalayalamAsianet News Malayalam

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി, എം.ടെക്‌ സ്‌പോട്ട് അഡ്മിഷൻ, കിറ്റ്‌സിൽ ബി.ബി.എ

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

application invited many courses
Author
First Published Sep 16, 2022, 2:00 PM IST

തിരുവനന്തപുരം: കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഒക്‌ടോബര്‍ 10 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓണ്‍ലൈനായും ഒടുക്കാം. ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 2022 ഒക്‌ടോബര്‍ 12 ന് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ ഫീസ്. എസ്.എസ്.എല്‍.സിയോ തത്തുല്ല്യപരീക്ഷയോ മിനിമം 50% മാര്‍ക്കോടെ പാസ്സായിരിക്കണം. പ്രായപരിധി 33 വയസ്സ്. 01-01-2022 ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. സര്‍വ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകര്‍ക്ക് പ്രായപരിധി 48 വയസ്സ്. വിവരങ്ങള്‍ക്ക് 0471 2560361, 2560362

എം.ടെക്‌ സ്‌പോട്ട് അഡ്മിഷൻ
സിഡാക്കിനു കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി എൽ എസ്‌ ഐ ആൻഡ് എംബഡഡ്‌ സിസ്റ്റംസ് ), എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി), എസ്.സി/ എസ്.ടി കാറ്റഗറി സീറ്റൊഴിവ്-1 (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 9446103993. അവസാന തീയതി സെപ്റ്റംബർ 22.

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി എന്നിവയാണ്‌ കോഴ്‌സുകൾ. വിശദവിവരങ്ങൾക്ക് 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ്  സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

കിറ്റ്‌സിൽ ബി.ബി.എ. /ബി.കോം. മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ് / ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ www.kittsedu.org വഴിയോ നേരിട്ടോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446529467, 0471-2327707, 2329539.

Follow Us:
Download App:
  • android
  • ios