Asianet News MalayalamAsianet News Malayalam

ഗ്രാമീണ ഗവേഷണ സംഗമം: ഗ്രാമീണ ഗവേഷകരിൽ നിന്നും സാങ്കേതിക വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും സാങ്കേതിക വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  
 

Applications were invited from rural researchers and technical students
Author
Trivandrum, First Published Jun 5, 2021, 9:23 AM IST

തിരുവനന്തപുരം: കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഗ്രാമീണ ഗവേഷകർക്കും സാങ്കേതിക വിദ്യാർഥികൾക്കും പ്രോത്സാഹനം നൽകുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കും.  സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും സാങ്കേതിക വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടമായാണ് ഗ്രാമീണ ഗവേഷക സംഗമം ക്രമീകരിച്ചിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്: www.kscstekerala.gov.in.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios