സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കിറ്റ്സും സംയുക്തമായി നടത്തുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് നടത്തുന്ന പരിപാടി 7 ദിവസം നീണ്ടുനിൽക്കും.

എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: kittstraining@gmail.com, ഫോൺ: 8129816664.

കീം 2025: ഓപ്ഷൻ സമർപ്പിക്കാം

2025 ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേയ്ക്കള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 5 രാത്രി 11.59 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2332120, 2338487.