എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു.

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആർ.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക്: 0471-2570471, 9846033001.

പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ്

ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ്/ ഐ എച്ച് ആർ ഡി / കേപ്പ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 10 വൈകിട്ട് നാലുമണിയ്ക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണ്.