കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം.
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 'മിഴിവ് 2021' എന്ന പേരിൽ ഓൺലൈൻ വീഡിയോ മത്സരം ആരംഭിച്ചു. 'നിങ്ങൾ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം. ഒന്നാം സമ്മാനം - ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം - 50,000 രൂപ, മൂന്നാം സമ്മാനം - 25,000 രൂപ, പ്രോത്സാഹന സമ്മാനം - 5000 രൂപ വീതം 5 പേർക്ക്. ഈ മാസം 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.
കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ (3ഡി/2ഡി), നിശ്ചല ചിത്രങ്ങൾ മൂവിയാക്കുക തുടങ്ങി ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റ്‌സ്. ക്രെഡിറ്റ്സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920ഃ1080) എം.പി-4 ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യേണ്ടത്.
രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യാം. വീഡിയോകൾ പ്രമുഖ സിനിമ -പരസ്യ സംവിധായകർ വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓൺലൈൻ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ&പി ആർ ഡി ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. മിഴിവ് മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം ഐ &പി ആർ വകുപ്പിനായിരിക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 12, 2021, 3:59 PM IST
Post your Comments