ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവ്വീസിലെ സമാന തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (ശമ്പള സ്‌കെയിൽ: 50200-105300/-) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവ്വീസിലെ സമാന തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കെ.എസ്.ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി, പ്രത്യേക യോഗ്യതകൾ സംബന്ധിച്ച രേഖകൾ, അപേക്ഷയുടെ രണ്ട് പകർപ്പുകൾ എന്നിവ സഹിതം വകുപ്പ് മേധാവി മുഖേന ദി സെക്രട്ടറി, കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനകം ലഭിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona