Asianet News MalayalamAsianet News Malayalam

Deputation : ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ നിയമനം

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവുകളാണുള്ളത്.

Appointment of Assistant District Co-ordinator Deputation
Author
Trivandrum, First Published Apr 8, 2022, 10:19 AM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള (District Sanitation Mission) ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും (deputation) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 39300-83000 എന്ന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. 

പബ്ലിക് റിലേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്.ഡബ്ല്യൂ എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 20ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, മൂന്നാംനില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.

Follow Us:
Download App:
  • android
  • ios