Asianet News MalayalamAsianet News Malayalam

വെസ്റ്റേണ്‍ റെയില്‍വേയില്‍ 3591 അപ്രന്റിസ്; ജൂണ്‍ 24 വരെ ഓൺലൈനായി അപേക്ഷിക്കാം

ഒരുവർഷത്തെ പരിശീലനമായിരിക്കും. നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പെൻഡ് ലഭിക്കും.
 

apprentice vacancies in western railway
Author
Delhi, First Published Jun 4, 2021, 3:43 PM IST

ദില്ലി: വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: RRC/WR/01/2021. മേയ് 25 മുതൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കണം. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പെൻഡ് ലഭിക്കും.

ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡീസൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നിവയാണ് ഒഴിവുള്ള ട്രേഡുകൾ. 

മെട്രിക്കുലേഷൻ/ പത്താംക്ലാസ്. എൻ.സി.വി.ടി./ എസ്.സി.വി.ടി. അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐ.ടി.ഐ. ട്രേഡ് പരിഗണിക്കും. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐ.യാണ് പരിഗണിക്കുക. ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

15-24 വയസ്സ് ആണ് പ്രായപരിധി. 24.06.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അവസാന തീയതി: ജൂൺ 24.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios