Asianet News MalayalamAsianet News Malayalam

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

apprentice vacancies IOCL
Author
Delhi, First Published Nov 27, 2021, 3:15 PM IST

ദില്ലി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ (Indian Oil Corporation LImited) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ നോൺ ടെക്നിക്കൽ വിഭാ​ഗത്തിൽ 527  അപ്രന്റീസ് (Apprentice vacancies) ഒഴിവുകളാണുള്ളത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4 ആണ്. ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ., ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ ബിരുദം, ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം (നോൺ ഗ്രാജുവേറ്റ്), ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു/ തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്, ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ് ടു ജയം (നോൺ ഗ്രാജുവേറ്റ്). ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം, റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.

ഡിസംബർ 19 ന് നടത്തുന്ന താത്ക്കാലിക എഴുത്തുപരീക്ഷക്ക് ഉദ്യോ​ഗാർത്ഥികൾ ഹാജരാകണം. അപ്രന്റീസ് ട്രെയിനിം​ഗ് കാലാവധി 12 മാസമാണ്. ട്രേഡ് അപ്രന്റീസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റീസ്) പരിശീലന കാലാവധി 15 മാസമാണ്. അതുപോലെ തന്നെ ട്രേഡ് അപ്രന്റീസ് റീട്ടെയ്ൽ സെയിൽസ് അസോസിയേറ്റ് (ഫ്രെഷർ) പരിശീലന കാലാവധി 14 മാസമാണെന്നും ഔദ്യോ​ഗിക വിജ്ഞാപനത്തിൽ‌ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios