Asianet News MalayalamAsianet News Malayalam

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10 നും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30 നും മത്സ്യകര്‍ഷക വികസന ഏജന്‍സി കൊല്ലം ഓഫീസില്‍ നടക്കും. 

aquaculture promoter and project co Ordinator
Author
Trivandrum, First Published Oct 28, 2020, 11:20 AM IST

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30 ന് നടക്കും. പ്രായപരിധി 20 നും 56 നും ഇടയില്‍.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ - ബി എഫ് എസ് സി യോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സികളിലോ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ - വി എച്ച് എസ് ഇ(ഫിഷറീസ്), സുവോളജി(ഫിഷറീസ്) ബിരുദം ഉള്ളവര്‍ക്കും സമാന തസ്തികയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും പങ്കെടുക്കാം.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10 നും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30 നും മത്സ്യകര്‍ഷക വികസന ഏജന്‍സി കൊല്ലം ഓഫീസില്‍ നടക്കും. യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.

Follow Us:
Download App:
  • android
  • ios