പാലക്കാട്: പാലക്കാട് ഇ.എസ്.ഐ ആശുപത്രി/ ഡിസ്‌പെന്‍സറിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് നിയമനം.  പ്രതിമാസ ശമ്പളം 56395 രൂപ. താത്പര്യമുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ടി. സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി ജൂലൈ 15 ന് രാവിലെ 11 ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ (ഒന്നാംനില, സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിനു സമീപം) എത്തണം. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കെ.എസ്.ആറിലെ അപ്പന്‍ഡിക്‌സ് ഒന്ന് പ്രകാരമുള്ള കരാര്‍ ഒപ്പിട്ട് നല്‍കണം. ജൂലൈ 15 അവധിയായാല്‍ അടുത്ത പ്രവൃത്തിദിവസം കൂടിക്കാഴ്ച നടത്തുമെന്നും ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495- 2322339.