Asianet News MalayalamAsianet News Malayalam

ഓൺലൈൻ പഠനം; വാർഡ് തലത്തിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ വരുന്നു

പഠനകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റവും അടുത്തുള്ള സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കും. ഓരോ കേന്ദ്രത്തിനും ആവശ്യമായ അധ്യാപകരെയും നിയോഗിക്കും.

At the ward level  neighborhood learning centers are coming up for online learning
Author
Trivandrum, First Published Jun 28, 2021, 9:04 AM IST

തിരുവനന്തപുരം: ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. വാർഡ് അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുക. വിദ്യാർത്ഥികൾക്ക് നടന്നു പോകാൻ കഴിയുന്ന ദൂരത്തിലാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

പഠനകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റവും അടുത്തുള്ള സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കും. ഓരോ കേന്ദ്രത്തിനും ആവശ്യമായ അധ്യാപകരെയും നിയോഗിക്കും. ഇതിനായി വായനശാലകൾ അടക്കമുള്ളവ ഉപയോഗിക്കും. ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ അന്തിമ കണക്കെടുത്തശേഷം ആവശ്യമായ സ്ഥലങ്ങളിൽ ഇത്തരം പഠനകേന്ദ്രങ്ങൾ ഒരുക്കും. പഠനകേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ വാർഡുതല സമിതികൾ രൂപീകരിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios