റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ലിയോ XIII ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പരീക്ഷാകേന്ദ്രം മാറ്റിയത്.

ആലപ്പുഴ: ഈ മാസം നടക്കാനിരിക്കുന്ന രണ്ട് പി എസ് സി പരീക്ഷകളുടെ കേന്ദ്രത്തിൽ മാറ്റം. ആലപ്പുഴയിലെ ലിയോ XIII ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ആന്റ് ഹെല്‍ത്ത് സര്‍വീസ് വകുപ്പിലെ ഫര്‍മസിസ്റ്റ് ഗ്രേഡ് 2, കേരഫെഡിലെ അനലിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലിയോ XIII ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ മുഖ്യവേദിയായി തീരുമാനിച്ച സാഹചര്യത്തിലാണ് മാറ്റം.

‌ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ആന്റ് ഹെല്‍ത്ത് സര്‍വീസ് വകുപ്പിലെ ഫര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ - 029/2025, 155/2025) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നവംബര്‍ 27 ന് (വ്യാഴാഴ്ച) രാവിലെ ഏഴ് മണി മുതല്‍ 8.50 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ആലപ്പുഴ കളക്ടറേറ്റിന് സമീപമുള്ള ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (സെന്റര്‍ നം: 1010) പരീക്ഷ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (സെന്റര്‍ നം: 1010) പരീക്ഷാ കേന്ദ്രമായി ലഭിച്ച (രജിസ്റ്റര്‍ നമ്പര്‍ 1003298 മുതല്‍ 1003520 വരെയുള്ള) ഉദ്യോഗാര്‍ഥികള്‍ ഈ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായോ ഡൗണ്‍ലോഡ് ചെയ്ത പുതിയ പരീക്ഷാ കേന്ദ്രത്തിലെ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ പരീക്ഷ കേന്ദ്രമായ ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (സെന്റര്‍ നം: 1010) പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണമെന്ന് കെപിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കേരഫെഡിലെ അനലിസ്റ്റ് തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നവംബര്‍ 26 ന് (ബുധനാഴ്ച) രാവിലെ ഏഴ് മണി മുതല്‍ 8.50 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ ആലപ്പുഴ കളക്ടറേറ്റിന് സമീപമുള്ള ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (സെന്റര്‍ നം: 1016) പരീക്ഷ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. അതിനാല്‍ ആലപ്പുഴ ലിയോ XIII ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (സെന്റര്‍ നം: 1016) പരീക്ഷാ കേന്ദ്രമായി ലഭിച്ച (രജിസ്റ്റര്‍ നമ്പര്‍ 1014028 മുതല്‍ 1014232 വരെയുള്ള) ഉദ്യോഗാര്‍ത്ഥികള്‍ പുതിയ പരീക്ഷാ കേന്ദ്രമായ ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (സെന്റര്‍ നം: 1016) പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണമെന്നും കെപിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.