Asianet News MalayalamAsianet News Malayalam

പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ്

മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ മൂലം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

avoid fake news about examination
Author
Trivandrum, First Published Apr 7, 2021, 9:00 AM IST

തിരുവനന്തപുരം: ഏപ്രിൽ 8മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളെ കുറിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരമാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തേണ്ടത്. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ മൂലം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios