Asianet News MalayalamAsianet News Malayalam

university : മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം; ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അറിയിപ്പുകള്‍

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

B pharm supplementary result announced
Author
Trivandrum, First Published Nov 27, 2021, 11:28 AM IST

തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല (University news) 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (B pharm supplementary exam result) (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്‌കോര്‍ഷീറ്റിന്റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഓണ്‍ലൈന്‍ ആയി ഡിസംബര്‍ മൂന്നിനകം അപേക്ഷിക്കണം. നവംബര്‍ 30 മുതലാരംഭിക്കുന്ന ഒന്നാം വര്‍ഷ എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാര്‍ഡ്  സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.  

അഞ്ചാം സെമസ്റ്റര്‍ ബിഫാം ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷാ തിയതി, ഡിസംബര്‍ രണ്ടു മുതലാരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിഫാം ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2017 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബിള്‍ എന്നിവ പ്രസിദ്ധീകരിച്ചു. മൂന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിങ് ഫലം, 2021 ജൂലൈയില്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവയും പ്രസിദ്ധീകരിച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios