മൂന്നാർ: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ കോഴ്‌സുകളിൽ ഒഴിവുളള മെരിറ്റ് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് കീം 2020 യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം മാർക്ക് നേടി പ്ലസ് ടു പാസായവർക്കും അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കാം. അവസാന തിയതി നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് www.cemunnar.ac.in  ഫോൺ: 9447192559, 9497444392.