Asianet News MalayalamAsianet News Malayalam

Balakeralam : കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് 'ബാല കേരളം' പദ്ധതി ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Balakeralam project for students
Author
Trivandrum, First Published Dec 9, 2021, 10:09 AM IST

തിരുവനനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി (Cultural Department) സാംസ്‌കാരിക വകുപ്പ് 'ബാല കേരളം' പദ്ധതി (Balakeralam Project) ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി (Saji Cheriyan) സജി ചെറിയാൻ . ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. അക്കാദമിയുടെ  വിശിഷ്ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നൽകി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിർവാഹകസമിതി അംഗങ്ങളായ  പ്രൊഫ. വി. എൻ മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണൻ, ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.

ഡി.സി.എ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 2022 ജനുവരി 15 വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
 

Follow Us:
Download App:
  • android
  • ios