Asianet News MalayalamAsianet News Malayalam

'കൈറ്റ് ' പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ബീഹാര്‍ സിവില്‍ സര്‍വീസ് ട്രെയിനികള്‍

ബീഹാര്‍ സിവില്‍ സര്‍വീസിന്റെ ഭാഗമായി എഡ്യൂക്കേഷന്‍ സര്‍വീസിലെ ട്രെയിനികള്‍ ഐ.എം.ജി. നടത്തുന്ന പരിശീലനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഐ.ടി. മുന്നേറ്റം പഠിക്കാന്‍ കൈറ്റ് സന്ദര്‍ശിച്ചു.

Bihar Civil Service Trainees to Learn 'Kite' Operations
Author
Trivandrum, First Published Aug 12, 2022, 9:15 AM IST

തിരുവനന്തപുരം:  ബീഹാര്‍ സിവില്‍ സര്‍വീസിന്റെ ഭാഗമായി എഡ്യൂക്കേഷന്‍ സര്‍വീസിലെ ട്രെയിനികള്‍ ഐ.എം.ജി. നടത്തുന്ന പരിശീലനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഐ.ടി. മുന്നേറ്റം പഠിക്കാന്‍ കൈറ്റ് സന്ദര്‍ശിച്ചു. 32 പേരാണ് പരിശീലനത്തിനായി എത്തിയത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളായ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍, അധ്യാപകര്‍ക്കുള്ള ടെക്നോളജി സഹായം, കൈറ്റ് വിക്ടേഴ്സിലെ വീഡിയോ കണ്ടന്റ് തയ്യാറാക്കല്‍,‍ അവയുടെ സാങ്കേതികവിദ്യ പരിചയപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയിനിംഗ്. ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളിലും സാങ്കേതികവിദ്യയിലേയ്ക്കുമുള്ള പഠനത്തിനായി കൈറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്കൂളുകളില്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിത ഐ.സി.ടി. പഠനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണെന്ന് ബി.എ.എസ്. അംഗമായ ഗാര്‍ഗി കുമാരി പറഞ്ഞു. 

ഇക്കഴിഞ്ഞ കോവി‍ഡ് 19 കാലത്ത് ഡിജിറ്റല്‍ ക്ലാസുകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അത് തെളിയിച്ചതാണെന്ന് സിവില്‍ സര്‍വീസ് ട്രെയിനിയായ വിഷ്ണുകാന്ത് റായ് അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകകള്‍ ബീഹാറിലും നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ.എം.ജി. ഡയറക്ടര്‍ കെ. ജയകുമാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്, കൈറ്റ് വിക്ടേഴ്സ് സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ കെ.മനോജ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ; അമൃത സര്‍വകലാശാലയില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൗൺസിലർ നിയമനം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വ്യക്തിഗതം, തൊഴിൽ, വിദ്യഭ്യാസം, അമിതഭാരം നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൗൺസിലിങ് നടത്താൻ കൗൺസിലേഴ്സിനെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ./എം.എസ്‌സി സൈക്കോളജി, പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 20ന് വൈകിട്ട് 5 മണിക്ക് മുമ്പ് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.


 

Follow Us:
Download App:
  • android
  • ios