പരാ​​ഗ് ട്വിറ്റ‌ർ തലവനാകുന്നതോടെ ​​ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യൻ വംശജരെന്ന അപൂർവ്വതയുമുണ്ട്. 

ട്വിറ്റർ സിഇഒ (Twitter CEO) ആയി സ്ഥാനമേറ്റ പരാ​ഗ് അ​ഗ്രവാളിനെ (Parag Agrawal) അഭിനന്ദിച്ച് ബോംബെ ഐഐടി (Bombay IIT). ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു പരാ​ഗ് അ​ഗ്രവാൾ. 'ട്വിറ്ററിന്റെ സിഇഒ ആയി നിയമിതനായ ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി പരാ​ഗ് അ​ഗ്രവാളിന് അഭിനന്ദനങ്ങൾ. 2005 ൽ ബോംബെ ഐഐടിയിൽ നിന്നും കംപ്യൂട്ടർ സയൻസിലും എഞ്ചിനീയറിം​ഗിലും ബി ടെക് ബിരുദം നേടി. 2011 ലാണ് അദ്ദേഹം ട്വിറ്ററിൽ ജോലി ആരംഭിച്ചത്. 2017 ൽ സിടിഒ ആയി.' ഐഐടി ട്വീറ്റിൽ വ്യക്തമാക്കി.

മുംബൈ സ്വദേശിയായ പരാ​ഗിന്റെ അമ്മ റിട്ടയേർഡ് സ്കൂൾ അധ്യാപികയായിരുന്നു. അറ്റോമിക എനർജി മേഖലയിൽ ജോലി ചെയ്തിരുന്ന പിതാവ് ഇവിടുത്ത ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോ​ഗസ്ഥനായിരുന്നു. മുംബൈയിലെ അറ്റോമിക് എനർജി സെന്‌ട്രൽ സ്കൂളിലാണ് പരാ​ഗ് പഠിച്ചത്. 2005ൽ യുഎസിലേക്ക് പോയി. 2011 ൽ സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്‍ഡി ചെയ്യുന്ന സമയത്ത് തന്നെ ട്വിറ്ററിൽ ജോലി ലഭിച്ചു. 

പരാ​​ഗ് ട്വിറ്റ‌ർ തലവനാകുന്നതോടെ ​​ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യൻ വംശജരെന്ന അപൂർവ്വതയുമുണ്ട്. ​ഗൂ​ഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവർക്കൊപ്പം ഇനി പരാ​ഗും. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനായ യാഹൂവില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് പരാ​ഗ്. 2011-ലാണ് എന്‍ജിനീയറായി അദ്ദേഹം ട്വിറ്ററില്‍ ചേര്‍ന്നത്. ആ റോളില്‍, കമ്പനിയുടെ വളര്‍ച്ചയും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ CTO ആയി ചുമതലയേറ്റ ശേഷം, മെഷീന്‍ ലേണിംഗിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

അഗര്‍വാളിന്റെ നിയമനം കൊണ്ട് കമ്പനിക്കുണ്ടായ മെച്ചം, ആദ്യമായി ട്വിറ്ററിന് ഒരു മുഴുവന്‍ സമയ സിഇഒ ഉണ്ടായിരിക്കും എന്നതാണ്. ട്വിറ്റര്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ കമ്പനിയുടെ വരുമാനവും ഉപഭോക്താക്കളെയും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സുസ്ഥിരമായ കോഴ്‌സ് ചാര്‍ട്ട് ചെയ്യാന്‍ അഗര്‍വാളിനെ പ്രേരിപ്പിക്കും. ട്വിറ്ററിന്റെ ഉപയോക്തൃ അടിത്തറ വര്‍ഷങ്ങളായി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, സ്നാപ്പ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയവരുടെ വളര്‍ച്ചയോ സ്റ്റോക്ക് റിട്ടേണുകളോ പൊരുത്തപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടു. 2015-ല്‍ ഡോര്‍സി തിരിച്ചെത്തിയതിന് ശേഷം ട്വിറ്റര്‍ സ്റ്റോക്ക് 62% ഉയര്‍ന്നു. വാര്‍ഷിക വരുമാനം 2015 ലെ നിലയേക്കാള്‍ 68% വര്‍ദ്ധിച്ചു. അതേ സമയം തന്നെ മെറ്റയുടെ സ്റ്റോക്ക് 260% ഉയര്‍ന്നു, വില്‍പ്പന നാലിരട്ടിയിലധികം വര്‍ദ്ധിച്ചു. ഇതിനോടു കിടപിടിക്കാനായിരിക്കും അഗര്‍വാള്‍ ശ്രമിക്കുക.