Asianet News MalayalamAsianet News Malayalam

ഇന്ന് എപിജെ അബ്ദുള്‍ കലാമിന്‍റെ ജന്മദിനം; വീട് കലാം മ്യൂസിയമാക്കി രോഹിതും രേഷ്മയും

ഡൈമുക്കിലെ രഞ്ജിത്തിന്റെയും സെൽവിയുടെയും മകനാണ് രോഹിത്. വണ്ടിപ്പെരിയാർ സർക്കാർ യുപി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി.

Boy who inspired by Dr. APJ Abdul Kalam
Author
Idukki, First Published Oct 15, 2021, 11:39 AM IST

തിരുവനന്തപുരം: ഇന്ത്യയുടെ മിസൈൽമാനും രാഷ്ട്രപതിയുമായിരുന്ന എ പി ജെ അബ്ദുൾ കലാമിന്റെ (APJ Abdul Kalam) ജന്മദിനമാണിന്ന്. കലാമിനെ പോലെയാകാൻ പ്രയത്നിക്കുന്ന ഒരു അഞ്ചാം ക്ലാസുകാരനുണ്ട് ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് ഡൈമുക്കിൽ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള വിവരങ്ങൾ കൊണ്ട് വീടു തന്നെ ഒരു മ്യൂസിയം ആക്കിയിരിക്കുകയാണ് ഇവന്‍റെ കുടുംബം. 

ഡൈമുക്കിലെ രഞ്ജിത്തിന്റെയും സെൽവിയുടെയും മകനാണ് രോഹിത് (Rohith). വണ്ടിപ്പെരിയാർ സർക്കാർ യുപി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. അമ്മ സെൽവിയുടെ വീട് കലാമിന്റെ സ്വദേശമായ രാമേശ്വരത്താണ്. വർഷം തോറും ഇവിടേക്കുള്ള യാത്രയിൽ കലാമിന്റെ വീടും മ്യൂസിയവുമെല്ലാം സന്ദർശിക്കും. അങ്ങനെയാണ് രോഹിതും സഹോദരി ഏഴാം ക്ലാസുകാരി രേഷ്മയും കലാമിന്റെ കടുത്ത ആരാധകരായി മാറിയത്. 

കിട്ടുന്നിടത്തു നിന്നൊക്കെ കലാമിന്റെ ചിത്രങ്ങളും പുസ്തകങ്ങളും സാധനങ്ങളുമൊക്കെ ശേഖരിച്ചു. കലാമിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഇവർക്ക് മനപാഠമാണ്. വിവരമറിഞ്ഞ് സ്ക്കൂളിലെ അധ്യാപകരും തങ്ങളുടെ കൈവശമുള്ള സാധനങ്ങൾ ഇവർക്കെത്തിച്ചു നൽകുന്നുണ്ട്. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി കലാമിനെക്കുറിച്ചുള്ള പ്രസംഗ പരമ്പരയും കവിതയുമൊക്കെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരുവരും.


 

Follow Us:
Download App:
  • android
  • ios