Asianet News MalayalamAsianet News Malayalam

Viral Story : ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹവേഷത്തിൽ സർവ്വകലാശാല പരീക്ഷയെഴുതി വധു: വൈറൽ

എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻ​ഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാം​ഗി ബാ​ഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാം​ഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

bride appears university exam
Author
Rajkot, First Published Nov 24, 2021, 4:18 PM IST


വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? അങ്ങനെയൊരു ദിവസത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശിവാം​ഗി എന്ന പെൺകുട്ടി കാണിച്ചു തരുന്നു. വധുവിനെ സംബന്ധിച്ച് വിവാഹ ദിവസം വളരെയേറെ തിരക്ക് നിറഞ്ഞതായിരിക്കും. ആഭരണങ്ങളും മേക്കപ്പും അണിഞ്ഞ്,  അതിരാവിലെ മുതൽ വൈകുന്നേരം വരെ വധു നിൽക്കേണ്ടി വരും. ഈ തിരക്കിനിടയിൽ പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാൻ കൂടി സാധിച്ചെന്ന് വരില്ല. എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻ​ഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാം​ഗി ബാ​ഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാം​ഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതെന്ന് ഇന്ത്യ ടുഡേയാണ് വാര്‍ത്തയില്‍ പറയുന്നു. 

ബിഎസ്ഡബ്ല്യു വിനാണ് ശിവാം​ഗി പഠിക്കുന്നത്. പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമാണ് അഞ്ചാം സെമസ്റ്റർ എക്സാം എഴുതാൻ ശിവാം​ഗി ​ഗുജറാത്തിലെ ശാന്തി നികേതൻ കോളേജിലെത്തിയത്. വിവാഹവേഷത്തിൽ, ഫുൾ മേക്കപ്പിൽ പരീക്ഷയെഴുതാനെത്തിയ ശിവാം​ഗി എല്ലാവരെയും അമ്പരപ്പിച്ചു.  ദീപാവലി അവധിക്ക് ശേഷം ഇന്നാണ് സൗരാഷ്ട്ര സർവ്വകലാശാല പരീക്ഷകൾ ആരംഭിച്ചത്. വിവാഹത്തീയതിയും മാറ്റിവെക്കാനുള്ള സാഹചര്യമായിരുന്നില്ല. വിവാഹത്തേക്കാൾ പഠനത്തിന്  പ്രധാന്യം നൽകുന്നുണ്ടെന്ന് ശിവാം​ഗി പറയുന്നു. സോഷ്യൽ വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനാൽ ബിരുദ പഠനത്തിന് പ്രാധാന്യം നൽകുന്നുവെന്നും ശിവാം​ഗി വ്യക്തമാക്കി. 

പരീക്ഷ തീയതി എത്തുന്നതിന് മുമ്പ് തന്നെ വിവാഹതീയതിയും നിശ്ചയിച്ചിരുന്നു. പരീക്ഷ തീയതിയും വിവാഹതീയതിയും ഒരുമിച്ച് വന്നപ്പോൾ വിവാഹം മാറ്റിവെക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ശിവാം​ഗിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. പിന്നീട് വിവാഹചടങ്ങുകൾ വൈകി തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചടങ്ങുകൾക്ക് മുമ്പ് തന്നെ പരീക്ഷയെഴുതാനെത്തിയത്. ശിവാം​ഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നാലുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. 

Follow Us:
Download App:
  • android
  • ios