സര്‍വകലാശാലയിലെ നീന്തല്‍കുളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചലന ശാരീരിക പ്രക്രിയയും പേശീബലവും വര്‍ദ്ധിപ്പിക്കുവാന്‍ അനുയോജ്യമാണ് അക്വാറ്റിക് തെറാപ്പി. 

തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് നടത്തുന്ന പദ്ധതി വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാലയിലെ നീന്തല്‍കുളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചലന ശാരീരിക പ്രക്രിയയും പേശീബലവും വര്‍ദ്ധിപ്പിക്കുവാന്‍ അനുയോജ്യമാണ് അക്വാറ്റിക് തെറാപ്പി. ആദ്യഘട്ടത്തിൽ 30 കുട്ടികള്‍ക്കാണ് തെറാപ്പി ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ 50 കുട്ടികള്‍കക്ക് തെറാപ്പി നല്‍കുമെന്ന് സി.ഡി.എം.ആര്‍.പി. ജോയിന്റ് ഡയറക്ടര്‍ റഹീമുദ്ദീന്‍ പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. മണികണ്ഠന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ വി.പി., റഹീമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.