അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31-ന് വൈകീട്ട് 3 മണി വരെ അവസരമുണ്ട്. 

തേഞ്ഞിപ്പലം: ഈ അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ്‌ സർവകലാശാല പ്രസിദ്ധീകരിച്ചു. അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31-ന് വൈകീട്ട് 3 മണി വരെ അവസരമുണ്ട്.

പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജ്, മണാശ്ശേരി എം.എ.എം.ഒ. കോളേജ് എന്നിവയില്‍ യഥാക്രമം പുതുതായി അനുവദിച്ച ബി.എസ് സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ബി.എ. അഡ്വര്‍ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം. അപേക്ഷയുടെ സമര്‍പ്പണത്തിനു ശേഷം ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫീസടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാനും സാധിക്കും. തിരുത്തലുകള്‍ക്ക് ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.