കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല നവംബർ 4 ന് ആരംഭിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് പരീക്ഷാ കൺട്രോളർ. നവംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പി.ജി. (Cbcss )റഗുലർ / ഇംപ്രൂവ്മെന്റ് / സപ്ളിമെന്ററി പരീക്ഷ മാത്രമാണ് മാറ്റി വെച്ചത്. ഈ പരീക്ഷ 18 ന് രാവിലെ നടക്കും. മറ്റ് പരീക്ഷകൾ മുൻനിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.