Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ അപേക്ഷ, പരീക്ഷാ ഫലം എന്നിവ അറിയാം, ഒപ്പം മറ്റ് പ്രധാനവാർത്തകളും

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. 

calicut university examination date and exam results
Author
First Published Jan 31, 2023, 3:25 PM IST

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ ഫെബ്രുവരി 1-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9497860850.

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ഫെബ്രുവരി 2-ന് കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജില്‍ നടക്കും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. അവസാന വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട്-1 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 170 രൂപ പിഴയോടെ 20 വരെയും നേരിട്ട് അപേക്ഷിക്കാം. 

പരീക്ഷാ ഫലം

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2019, 2022 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി സര്‍വകലാശാലയില്‍ നേരിട്ടെത്തി മാര്‍ക് ലിസ്റ്റ് കൈപ്പറ്റണം. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021, 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം.

വിദൂരവിഭാഗം കലാ-കായിക മേള പങ്കെടുക്കുന്നത് 3000-ത്തിലധികം വിദ്യാര്‍ത്ഥികള്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കായിക മത്സരങ്ങള്‍ക്ക് 31-നും കലോത്സവത്തിന് ഫെബ്രുവരി 2-നും തുടക്കമാകുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 31, ഫെബ്രുവരി 1 തിയതികളില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമത്സരങ്ങളില്‍ 26 വ്യക്തിഗത മത്സര ഇനങ്ങളിലായി 1477 വിദ്യാര്‍ത്ഥികളും റിലേ, ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍, വോളിബോള്‍ എന്നിങ്ങനെ 10 ഇനങ്ങളിലായി 980 വിദ്യാര്‍ത്ഥികളുമാണ് പങ്കെടുക്കുന്നത്. കായികമത്സരങ്ങള്‍ രാവിലെ 6.30-ന് തുടങ്ങും. 31-ന് വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിന്‍ഡിക്കേറ്റംഗങ്ങള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും. 

ഫെബ്രുവരി 2 ന് രാവിലെ 9 മണി മുതല്‍ സര്‍വകലാശാല കാമ്പസിലെ നാലു വേദികളിലായി കലാമത്സരങ്ങള്‍ ആരംഭിക്കും. വേദി 1 നിള (യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയം), വേദി 2 പെരിയാര്‍ (ഇ.എം.എസ് സെമിനാര്‍ മെയിന്‍ ഹാള്‍), വേദി 3 കബനി (ഇ.എം.എസ് സെമിനാര്‍ സൈഡ് ഹാള്‍), വേദി 4 ചാലിയാര്‍ (എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍) എന്നിവയാണ് വേദികള്‍. 23 വ്യക്തിഗത ഇനങ്ങളിലായി 170 വിദ്യാര്‍ത്ഥികളും 12 ഗ്രൂപ് മത്സരങ്ങളില്‍ 770 വിദ്യാര്‍ത്ഥികളുമാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 2 വൈകീട്ട് 4.30 നും സമാപന സമ്മേളനം ഫെബ്രുവരി 4 വൈകീട്ട് 6 മണിക്കും ഇ.എം.എസ് സെമിനാര്‍ ഹാളില്‍ നടക്കും.

പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദൂര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുന്നതിലൂടെ കാലിക്കറ്റ് സര്‍വകലാശാല മാതൃകയാകുകയാണെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം.നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്,  സിണ്ടിക്കേറ്റ് അംഗങ്ങളായ യൂജിന്‍ മൊറേലി, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, ഡോ. എം. മനോഹരന്‍, ഡോ. ജി. റിജുലാല്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

ഐറിസ് ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 7-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. സംഘടിപ്പിക്കുന്ന ഐറിസ് ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 7-ന് തുടക്കമാകും. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 9 വരെയാണ് സൗജന്യ പ്രദര്‍ശനം. രാവിലെ 10 മുതല്‍ മീഡിയ ശില്‍പശാലയും ഉച്ച കഴിഞ്ഞ് പ്രദര്‍ശനവും നടക്കും. ഉദ്ഘാടന ചിത്രമായി പ്രതാപ് ജോസഫിന്റെ കടല്‍ മുനമ്പും സമാപന ചിത്രമായി സനല്‍കുമാര്‍ ശശിധരന്റെ കയറ്റവും പ്രദര്‍ശിപ്പിക്കും. ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാനവസരം. ഫോണ്‍ - 9495108193


 

Follow Us:
Download App:
  • android
  • ios