Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷഫലം എപ്പോൾ? ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, മറ്റ് പരീക്ഷകൾ

എം.ടെക്. ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    

calicut university examination news latest
Author
First Published Feb 2, 2023, 3:48 PM IST

കോഴിക്കോട്: 1, 2 സെമസ്റ്റര്‍ എം.ബി.എ. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 17-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 28-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 15-ന് തുടങ്ങും. 

പരീക്ഷാ ഫലം
എം.ടെക്. ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.     

വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേള മലപ്പുറം മേഖല ജേതാക്കള്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയില്‍ മലപ്പുറം മേഖല (ബി സോണ്‍) ജേതാക്കളായി. ട്രാക്കിലും ഫീല്‍ഡിലും കുതിപ്പ് നടത്തിയ മലപ്പുറം 172 പോയിന്റ് നേടിയാണ് ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ വാശിയേറിയ ഫുട്‌ബോള്‍ മത്സരത്തില്‍ പാലക്കാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് (4-2) മലപ്പുറം ജേതാക്കളായി. 92 പോയിന്റ് നേടി കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന എ സോണ്‍ രണ്ടാം സ്ഥാനവും 78 പോയിന്റ് നേടിയ തൃശ്ശൂര്‍ (സി സോണ്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് മേഖല (ഡി സോണ്‍) 52 പോയിന്റോടെ നാലാം സ്ഥാനം നേടി.

കലാമേളക്ക് വ്യാഴാഴ്ച കൊടിയേറും
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് സര്‍വകലാശാലാ കാമ്പസിലെ നാല് വേദികളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടക്കമാകും. ഇ.എം.എസ്. സെമിനാര്‍ ഹാളാണ് പ്രധാന വേദി. ഓഡിറ്റോറിയം, എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍ എന്നിവയാണ് വേദികള്‍.

ഇ.എം.എസ്. സെമിനാര്‍ ഹാളിലെ ഒന്നാം വേദിയില്‍ നൃത്തഇനങ്ങള്‍ നടക്കും. രണ്ടാം വേദിയില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയും ഓഡിറ്റോറിയത്തില്‍ മോണോ ആക്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ അരങ്ങേറും. എസ്.ഡി.ഇ. സെമിനാര്‍ ഹാളില്‍ പദ്യം ചൊല്ലലും പ്രസംഗവുമാണ് നടക്കുക. വൈകീട്ട് നാല് മണിക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യാതിഥിയാകും. 
 

Follow Us:
Download App:
  • android
  • ios